തിരുവനന്തപുരം: കൊവിഡ് 19 ഭീതിയിലും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും സംസ്ഥാനത്തെ ചെറുകിട വ്യാപാര സമൂഹം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഉണ്ടായിരുന്ന തുച്ഛമായ വരുമാനംപോലും നിലച്ച സംരംഭകര്‍ക്ക് സഹായഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ത്രീ സീസ് ഇന്‌ഫോലോജിക്സ് എന്ന ഐടി സ്ഥാപനം.
ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കമ്പനി പുറത്തിറക്കിയ ഇ കോമേഴ്സ് പോര്‍ട്ടലിന് വലിയ സ്വീകാര്യതയാണ് വ്യാപാരികള്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്. സാധാരണ ഗതിയില്‍ വലിയ മുതല്‍മുടക്കില്‍ വാങ്ങാവുന്ന ഈ പോര്‍ട്ടല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വെറും പതിനായിരം രൂപയ്ക്കാണ് സംരംഭകര്‍ക്കായി ത്രീ സീസ് നല്‍കുന്നത്.
വളരെ ലളിതമായ യൂസര്‍ ഇന്റര്‍ഫേസ്, കസ്റ്റമര്‍- അഡ്മിന്‍ പാനലുകള്‍, പേയ്‌മെന്റ് ഗേറ്റ് വേ , സുരക്ഷക്കായി എസ്എസ്എല്‍ സംവിധാനം, ഒരു വര്‍ഷത്തേയ്ക്കുള്ള ഇരുപത്തിനാല് മണിക്കൂര്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് തുടങ്ങി ഏറെ പ്രയോജനപ്രദമായ നിരവധി സേവനങ്ങള്‍ ഇ കോമേഴ്സ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു തരത്തിലുമുള്ള ലാഭേച്ഛയും മുന്നില്‍കാണാതെ പൂര്‍ണ്ണമായും വ്യാപാര സമൂഹത്തിന് നിലവിലെ പ്രതിസന്ധികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള വഴിയൊരുക്കുക മാത്രമാണ് ഈ പദ്ധതിയിലൂടെ ത്രീ സീസ് ലക്ഷ്യം വയ്ക്കുന്നതെന്ന് സിഇഒ ഷാഹിര്‍ ഇസ്മയില്‍ പറയുന്നു.
പ്രതിസന്ധിഘട്ടത്ത് ലഭിച്ച ഈ അവസരം പരമാവധി സംരംഭകര്‍ പ്രയോജനപ്പെടുത്തണമെന്നും പോര്‍ട്ടലിന്റെ ആന്‍ഡ്രോയിഡ് , ഐഒഎസ് ഉപഭോക്താക്കള്‍ക്കുള്ള ഇ കോമേഴ്സ് ആപ്ലിക്കേഷനും കമ്പനിയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ കോമേഴ്സ് പോര്‍ട്ടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9633101091, 7034999033 www.ecommerce.threeseasinfologics.com എന്ന പോര്‍ട്ടലോ സന്ദര്‍ശിക്കാവുന്നതാണ്.
Discussion about this post