തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് അറസ്റ്റിലായ കെ സുരേന്ദ്രന്റെ വിഷയം എന്തുകൊണ്ട് നിയമസഭയില്‍ ചോദിച്ചില്ല എന്ന പരോക്ഷ ചോദ്യങ്ങള്‍ എംഎല്‍എ ഒ രാജഗോപാലിന് നേരെ ഉയരുന്നു. നിയമസഭയില്‍ എംഎല്‍എ എത്തിയത് കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു. അതെല്ലാം അംഗീകരിക്കാം പക്ഷേ സുരേന്ദ്രന്റെ കാര്യം വിട്ടു പോയതില്‍ രാജഗോപാലിനെതിരെ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങള്‍ ഉയരുകയാണ്.
നിയമസഭയില്‍ സുരേന്ദ്രന്റെ കാര്യം ആരും ഉന്നയിക്കാത്തതുകൊണ്ടാണ് താനും പ്രതികരിക്കാതിരുന്നത് എന്നായിരുന്നു എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. അതേസമയം ഇന്നലെ ശബരിമല സംബന്ധിച്ചകാര്യം രാജഗോപാല്‍ സഭയിലുന്നയിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ കാര്യം മിണ്ടിയതുമില്ല.
രാജഗോപാലും സ്വതന്ത്ര അംഗം പിസി ജോര്‍ജും ഒരു ബ്ലോക്കായി ഇരിക്കുമെന്നും കറുപ്പുടുത്ത് പോകുന്നുണ്ടെന്നും അറിഞ്ഞതോടെ സുരേന്ദ്രനെ രണ്ടാഴ്ചയോളമായി ജയിലിലടച്ച കാര്യം രാജഗോപാല്‍ സഭയില്‍ ഉന്നയിക്കുമെന്നാണ് പ്രവര്‍ത്തകരും നേതാക്കളും കരുതിയത്. എന്നാല്‍, അതുണ്ടാകാത്തതിലാണ് പാര്‍ട്ടിയില്‍ മുറുമുറുപ്പ് ശക്തമാവുന്നത്.
Discussion about this post