തിരുവനന്തപുരം: പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം നടത്തുന്നതെന്ന് കാനം പരിഹസിച്ചു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. പ്രതിപക്ഷ നിലപാട് നിര്‍ഭാഗ്യകരമാണെന്നും കാനം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തെ നേരിടുന്നതില്‍ ഇടതുമുന്നണിയില്‍ ഭിന്നതയില്ല. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കാനം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെയും കാനം വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉപദേശം ആവശ്യം പോലെ നല്‍കുന്നുണ്ട്. എന്നാല്‍ ജനത്തിന് വേണ്ടതൊന്നും ചെയ്യുന്നില്ലെന്നും കാനം കുറ്റപ്പെടുത്തി.
Discussion about this post