തൃശൂര്‍: കോണ്‍ഗ്രസികത്തും പീഡനക്കഥകള്‍ ഉയരുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പീഡിപ്പിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കെഎസ്യു പ്രവര്‍ത്തകയുടെ പരാതി. തൃശൂര്‍ ജില്ലയിലെ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ യദു കൃഷ്ണനെതിരെയാണ് പരാതി.
അതേസമയം പീഡനത്തെ തുടര്‍ന്ന് നേരത്തെ പോലീസിലും കെപിസിസിക്കും, പരാതി നല്കി എന്നിട്ടും പരാതിക്കരിക്ക് നീതി കിട്ടാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെ സമീപിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയുടെ ചുരുക്കം ഇങ്ങനെ…
കെഎസ്യു പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിയുമാണ് താന്‍. തന്റെ ചെറുപ്രായത്തിലേ പിതാവിനെ നഷ്ടപ്പെട്ടതാണ്. വീടില്ലാത്ത തനിക്ക് വീടുവെച്ചുതരാന് സ്കൂളിലെ എന്‍സിസി യൂണിറ്റ് പദ്ധതിയിട്ടിരുന്നു. വീട് നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് രാത്രി ഒമ്പതു മണിക്ക് യദുകൃഷ്ണന്റെ തന്റെ വീട്ടിലെത്തി. അസുഖം കാരണം കിടക്കുകയായിരുന്നു തന്നെ ഇയാള്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനാണ് താനാഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിലാണ് തനിക്കു വിശ്വാസം. എന്നാല്‍ ഇത്തരം വ്യക്തികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും. പെണ്‍കുട്ടികള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു തന്നെ കടന്നുവരാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിനാലുണ്ടാവുന്നത് എന്നും പരാതിയില്‍ പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല തനിക്കു നീതി ലഭിക്കണം അതിനുള്ള അര്‍ഹത തനിക്കുണ്ട് പോലീസ് രേഖകളടക്കം പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്ത പരാതിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും കുട്ടി സമീപിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ വലിയ തോതിലുള്ള നടപടിയൊന്നുമുണ്ടായില്ല. പിന്നീട് സമ്മര്‍ദ്ദം ശക്തമായതോടെ ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. എന്നാല്‍ ഈ അന്വേഷണ കമ്മീഷന് മൊഴിയെടുക്കലും മറ്റും കഴിഞ്ഞെങ്കിലും അനുകൂലമായ ഒരു റിപ്പോര്‍ട്ടും പുറത്തുവിടാത്ത സാഹചര്യത്തിലാണ് പോലീസിനെ സമീപിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ നിന്നും പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു മനസിലാക്കിയതിനെ തുടര്‍ന്ന് പോലീസ് പോസ്കോ നിയമപ്രകാരം കേസെടുത്തിരുന്നു. അതോടൊപ്പം അറസ്റ്റുള്‍പ്പെടെയുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകണമെന്നായിരുന്നു ഇക്കാര്യത്തില്‍ പോലീസിന്റെ നിലപാട്.എന്നാല്‍ യദു കൃഷ്ണന് ഒളിവിലാണ് എന്ന വിവരമാണ് പോലീസിനു ലഭിച്ചത്. അതുകൊണ്ടുതന്നെ പെണ്‍കുട്ടിയുടെ പരാതിയില്‍ ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല.
Discussion about this post