തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ നാട്ടിലേക്ക് വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി.
ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ covid19jagratha.kerala.nic.in എന്ന പോര്‍ട്ടല്‍ മുഖേന നോര്‍ക്ക രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് യാത്രാ പാസുകള്‍ക്ക് വേണ്ടി അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ പേരിലായിരിക്കണം അപേക്ഷിക്കേണ്ടത്.
ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, ലോക്ക് ഡൗണ്‍ കാരണം കുടുംബവുമായി അകന്നു നില്‍ക്കേണ്ടിവന്നവര്‍, ഇന്റര്‍വ്യൂ/സ്‌പോര്‍ട്‌സ്, തീര്‍ത്ഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകള്‍ എന്നിവയ്ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. യാത്രാ പാസുകള്‍ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാന്‍ പാടുള്ളുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
Discussion about this post