മുംബൈ: മുംബൈയില്‍ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു.
കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ ഹോട്ടല്‍ വ്യവസായി ആയിരുന്നു.
പനിയും ചുമയും ബാധിച്ച് അവശനിലയിലായ ഖാലിദിന് മുംബൈയിലെ അഞ്ചിലേറെ ആശുപത്രികള്‍ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചതോടെ, ഇന്ന്
മരണപ്പെടുകയായിരുന്നു.
കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ കിടക്കകളില്ലെന്നും, ഓക്സിജന്‍ സിലിണ്ടറുകള്‍ ആവശ്യത്തിനില്ലെന്നും, ജീവനക്കാരെയും കോവിഡ് ബാധിച്ചതിനാല്‍ കൂടുതല്‍ രോഗികളെ എടുക്കാനാവില്ലെന്നും തുടങ്ങി ആശുപത്രികള്‍ നിരത്തിയത് പല ന്യായങ്ങളായിരുന്നു.
ഒടുവില്‍ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച നവി മുംബൈയില്‍ മലയാളി വീട്ടമ്മയും ചികിത്സ കിട്ടാതെ മരിച്ചിരുന്നു.
Discussion about this post