തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെ. 96 പേര് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 499 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 96 ആയി കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ആകെ 21894 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകള്‍ പരിശോധിച്ചു. 30358 എണ്ണത്തില്‍ രോഗബാധയില്ല. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 2091 സാമ്പിളുകളില്‍ 1234 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു. അതെസമയം ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ഒരാള്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്നു വയനാട്. എന്നാല്‍ രോഗം സ്ഥിരീകരിച്ചതോടെ വയനാടിനെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. വയനാട്ടില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് 32 ദിവസങ്ങള്‍ക്ക് ശേഷമാണ്. അതെസമയം ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് ഭേദമായി കണ്ണൂര്‍ ആറ് പേര്‍ക്കും. ഇടുക്കി രണ്ട് പേര്‍ക്കുമാണ് രോഗം ഭേദമായത്.
Discussion about this post