തിരുവനനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ മാറി വരുന്ന നിലപാടുകള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ പിള്ള മാധ്യമപ്രവര്‍ത്തകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നത്. ശബരിമലയില്‍ നടക്കുന്ന സമരം യുവതി പ്രവേശനത്തിനെതിരെയാണോ അതോ സര്‍ക്കാരിനെതിരെയോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ആരായുകയായിരുന്നു. ആദ്യം മറുപചി പറയാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് അതിന് ഒരു മറുപടി നല്‍കി.
ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന് മുഖ്യ നേതൃത്വം നല്‍കുന്നത് ഭരണകൂടമാണ്. ഞങ്ങള്‍ ആദ്യ ദിവസം മുതല്‍ തന്നെ അത് പറഞ്ഞിട്ടുണ്ട്. ശബരിമല തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെയാണോ യുവതിപ്രവേശനത്തിനെതിരെയാണോ എന്ന ചോദ്യത്തിന് അതൊക്കെ എത്രയോ തവണ പറഞ്ഞതാണ്. എല്ലാവര്‍ക്കുമറിയാം.. എന്നെക്കൊണ്ട് ഇപ്പോള്‍ പറഞ്ഞ് പുതിയ ന്യൂസുണ്ടാക്കാന്‍ ശ്രമിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നേരത്തെ ശബരിമല വിഷയത്തില്‍ വ്യത്യസ്തമായ നിലപാടായിരുന്നു ശ്രീധരന്‍പിള്ള സ്വീകരിച്ചിരുന്നത്. ആദ്യം വിധിയോട് സമ്മിശ്രമായി പ്രതികരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് വിധിക്കെതിരെ രംഗത്തുവന്നിരുന്നു. പിന്നീട് സമരം ശബരിമല തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയാണെന്നും യുവതി പ്രവേശനം തങ്ങളുടെ വിഷയമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാദമായതോടെ വീണ്ടും നിലപാട് തിരുത്തുകയായിരുന്നു.