തിരുവനന്തപുരം: അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന് യാത്ര പുറപ്പെടും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ട്രെയിന്‍ യാത്ര തിരിക്കും എന്നാണ് സൂചന. ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്ക് തിരുവനന്തപുരത്ത് നിന്നാണ് ട്രെയിന്‍ പുറപ്പെടുക.
കേരളം ആവശ്യപ്പെട്ടത് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് സ്‌പെഷ്യല്‍ നോണ്‍ സ്റ്റോപ് ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. വരുംദിവസങ്ങളിലും ഇത്തരത്തില്‍ കൂടുതല്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ഇതുസംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മാത്രമായിരിക്കും കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ യാത്ര പുറപ്പെടുക . വരും ദിവസങ്ങളില്‍ ഒഡീഷ, അസം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും അതിഥി തൊഴിലാളികള്‍ക്ക് യാത്ര അനുവദിക്കുകയുള്ളൂ. ഓരോ ട്രെയ്‌നിലുമായി 1200 തൊഴിലാളികള്‍ക്കാണ് യാത്ര ചെയ്യാനാവുക. ഇവരെ ശാരീരിക അകലം പാലിച്ചുള്ള മുന്‍കരുതലുകളെടുത്ത് നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം.
കഴിഞ്ഞദിവസം വൈകീട്ടോടെ അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ട്രെയിന്‍.
Discussion about this post