പരപ്പനങ്ങാടി: തന്റെ ചികിത്സയ്ക്കായി സര്‍ക്കാറില്‍ നിന്നും ലഭിച്ച ധനസഹായത്തില്‍ നിന്നും ഒരു പങ്ക് കോവിഡ് പോരാട്ടത്തിലേക്ക് നല്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി. പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് പുളിക്കലകത്ത് അമ്മാറത്ത് വീട്ടില്‍ മുനീറിന്റെ മകന് സിറാജാണ് ചികിത്സാആവശ്യത്തിലെ പണത്തിലെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് ടിബി ബാധിച്ച് ചികില്‍സയിലായ സിറാജിന് സര്‍ക്കാരില്‍ നിന്നും അനുവദിച്ച് കിട്ടിയ തുകയില്‍ നിന്നാണ് സംഭാവന നല്‍കിയിരിക്കുന്നത്. പരപ്പനങ്ങാടി എഎംയുപി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സിറാജ്. ധനസഹായം ലഭിച്ച തുകയില്‍ നിന്ന് 2000 രൂപയാണ് സിറാജ് നല്‍കിയത്. പണം പരപ്പനങ്ങാടി സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഹണി കെ ദാസിനെയും എസ്ഐ. രാജേന്ദ്രന് നായരെയും എല്‍പ്പിച്ചു.
ധനസഹായം ലഭിച്ച തുക മുഖ്യമന്ത്രിയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി സിറാജ് പിതാവ് പിഎ മുനീറുമൊന്നിച്ച് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
Discussion about this post