ബംഗളൂരു: വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഒറ്റത്തവണ സംസ്ഥാനാന്തര യാത്രക്ക് അനുമതി നല്കി ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍.
വെള്ളിയാഴ്ച മുതല്‍ അനുമതി ലഭിക്കുന്നവര്‍ക്ക് സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യാം.
അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴും ഉയരുകയാണ്. കര്‍ണാടകയില്‍ ഇന്ന് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാത്രമല്ല കോവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി ഇടപഴകിയ രണ്ട് ഉപമുഖ്യമന്ത്രിമാര്‍, ആഭ്യന്തര മന്ത്രി, സാംസ്കാരിക മന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ കര്‍ണാടകത്തില്‍ നിരീക്ഷണത്തിലാണ്.
Discussion about this post