തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കണ്ണൂരിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കണ്ണൂരില്‍ 47 പേരാണ് ചികിത്സയിലുള്ളത്. കോട്ടയത്ത് 18 പേരും, ഇടുക്കിയില്‍ 14 പേരും, കൊല്ലം 12, കാസര്‍കോട് ഒമ്പത്, കോഴിക്കോട് നാല്, മലപ്പുറം തിരുവനന്തപുരം രണ്ട് വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.
അതെസമയം ഇടുക്കിയില്‍ കഴിഞ്ഞ ദിവസം പോസീറ്റീവ് ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച മൂന്നു കേസുകള്‍ തുടര്‍പരിശോധനയില്‍ നെഗറ്റീവാണെന്ന് വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റികര മുന്‍സിപ്പാലിറ്റി, കൊല്ലത്തെ ഓച്ചിറ,തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാന്നാപുരം പഞ്ചായത്തും പുതുതായി ഹോട്ട് സ്‌പോട്ട് പട്ടികയിലേക്ക് ചേര്‍ത്തു. ഇങ്ങനെ സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്‌പോട്ടുകളുണ്ട്.