കോഴിക്കോട്: ഉപജീവനമാര്‍ഗമായ ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്കിയ കൊല്ലത്തെ സുബൈദയ്ക്ക് സമ്മാനമായി ലഭിച്ചത് അഞ്ച് ആടുകള്‍. സാമൂഹ്യ പ്രവര്‍ത്തകനും കോഴിക്കോട് സ്വദേശിയുമായ അനീസ് ആദമാണ് സുബൈദയ്ക്ക് ആടുകളെ സമ്മാനമായി നല്‍കിയത്.
മഹാമാരിയില്‍ വലയുന്ന കേരളത്തിന് വേണ്ടി അരുമകളായ രണ്ടു ആടുകളെ വിറ്റ് സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത്. വാടകയും, വൈദ്യുതി ചാര്‍ജുമൊക്കെ നല്കി മിച്ചം വന്ന 5510 രൂപ കളക്ടര്‍ക്ക് നേരിട്ട് നല്‍കുകയായിരുന്നു. അറുപതുകാരിയുടെ വലിയ മനസിനെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
മാധ്യമങ്ങളിലൂടെ ഇതറിഞ്ഞ കോഴിക്കോട് സ്വദേശി സുബൈദയ്ക്ക് സമ്മാനമായി അഞ്ചു ആടുകളെ നല്‍കുകയായിരുന്നു. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ സ്വന്തം ചായക്കടയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്നു എന്തെങ്കിലും കൂടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ഈ ഉമ്മയുടെ ആഗ്രഹം.
Discussion about this post