തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ഒരു ആനയെ ഉപയോഗിച്ച് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് തള്ളിയത്. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി ചുരുക്കി പൂരം നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.
ഒരാനയെ ഉപയോഗിച്ച് പൂരം നടത്താന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് ലഭിച്ചിട്ടില്ല. എന്നാല്‍ ലഭിച്ചാലും അനുമതി നല്‍കാനാവില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നതായും അതില്‍ മാറ്റംവരുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post