തിരുവനന്തപുരം; കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിവരുന്ന പ്രതിദിന വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
പരിപാടിക്ക് റേറ്റിങ് കൂടിയപ്പോഴാണ് നടന്‍ എത്തിയെന്നും എം.പി പരിഹസിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിനു മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എംപി മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും പരിഹസിച്ചത്.
പ്രവാസികളോട് കാട്ടുന്നത് ക്രൂരതയാണെന്ന് കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഉണ്ണിത്താന്‍ പറഞ്ഞു. മൃഗങ്ങളോട് പോലും കാണിക്കാത്ത ക്രൂരതയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്നതെന്നും പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് ആദ്യം മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഓണത്തിന് ഇടയില്‍ പുട്ട് കച്ചവടം എന്ന പോലെ രോഗികളുടെ വിവരം ചോര്‍ത്തി കൊടുത്തു.പോലീസിന്റെ ആപ്പ് ചേര്‍ന്നത് എങ്ങനെ എന്ന് കണ്ടുപിടിക്കണം. കോര്‍പ്പറേറ്റുകളുടെ കിട്ടാ കടം എഴുതി തള്ളിയ കേന്ദ്രസര്‍ക്കാര്‍ കൊറോണ പ്രതിരോധത്തിന് എഡിബിയില്‍ നിന്ന് കടമെടുക്കുന്നുവെന്നും കേന്ദ്രം പിടിച്ച് വെച്ച എംപി ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടില്‍ എത്തിക്കണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Discussion about this post