തിരുവനന്തപുരം: ലോക്ക് ഡൗൺ അവസാനിക്കുകയാണെങ്കിൽ സംസ്ഥാനത്തെ മദ്യശാലകൾ തുറക്കാൻ സാധ്യത. ലോക്ക്ഡൗൺ പിൻവലിച്ചാൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുന്നതിനായി തയ്യാറാവാൻ മാനേജർമാർക്ക് ബെവ്കോ എംഡി നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. ഔട്ട്ലെറ്റുകൾ തുറക്കുന്നതിന് മുമ്പ് ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനും മാനേജർമാർക്ക് നിർദേശം നൽകിയതായാണ് വിവരം.
ബുധനാഴ്ച വൈകീട്ട് ഇതുസംബന്ധിച്ച ഉത്തരവ് മാനേജർമാർക്ക് കൈമാറിയിട്ടുണ്ട്. ഔട്ട്ലെറ്റുകൾ തുറക്കുന്നതിന് മുമ്പ് ബിവറേജസ് ഔട്ട്ലറ്റുകളിൽ അണുനശീകരണം നടത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ദ്യം വാങ്ങാനെത്തുന്ന എല്ലാ ഉപഭോക്താക്കളെയും തെർമ്മൽ മീറ്ററുകൾ ഉപയോഗിച്ച് പരിശോധിക്കണമെന്നും ഔട്ട്ലെറ്റുകളിൽ സാനിറ്റൈസർ ലഭ്യത ഉറപ്പുവരുത്തണമെന്നും ബെവ്കോ എംഡി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ലോക്ക്ഡൗൺ നീട്ടുകയാണെങ്കിൽ ഇക്കാര്യങ്ങൾ ആവശ്യമില്ലെന്നും തയ്യാറെടുപ്പുകൾ വേണ്ടെന്നും എംഡിയുടെ ഉത്തരവിൽ പറയുന്നു.
Discussion about this post