കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 4435 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ് അറിയിച്ചു. 4300 പേര് അറസ്റ്റിലായെന്നും 2615 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു.
അതെസമയം സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കിയതായി പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും.
200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 205, 193, 158
തിരുവനന്തപുരം റൂറല്‍ – 407, 407, 254
കൊല്ലം സിറ്റി – 291, 294, 202
കൊല്ലം റൂറല്‍ – 344, 340, 259
പത്തനംതിട്ട – 454, 457, 388
ആലപ്പുഴ- 222, 256, 99
കോട്ടയം – 223, 254, 44
ഇടുക്കി – 492, 216, 74
എറണാകുളം സിറ്റി -104, 113, 49
എറണാകുളം റൂറല്‍ – 228, 192, 112
തൃശൂര്‍ സിറ്റി – 289, 357, 204
തൃശൂര്‍ റൂറല്‍ – 278, 325, 193
പാലക്കാട് – 259, 285, 164
മലപ്പുറം – 142, 180, 109
കോഴിക്കോട് സിറ്റി – 125, 125, 114
കോഴിക്കോട് റൂറല്‍ – 104, 19, 49
വയനാട് – 78, 12, 46
കണ്ണൂര്‍ – 157, 167, 75
കാസര്‍ഗോഡ് – 33, 108, 22
Discussion about this post