തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ഫലം കണ്ട ബ്രേക്ക് ദ ചെയിൻ ബോധവത്കരണ ക്യാംപെയിനിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘തുപ്പല്ലേ തോറ്റു പോകും’ എന്ന ശീർഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, ശാരീരിക അകലം പാലിക്കുക, മാസ്ക് ഉൾപ്പെടെയുള്ള ഉപയോഗിച്ച വസ്തുക്കൾ വലിച്ചെറിയാതിരിക്കുക, യാത്രകൾ പരമാവധി ഒഴിവാക്കുക, വയോധികരും കുട്ടികളും ഗർഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങാതിരിക്കുക, കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, വായ, മൂക്ക് എന്നിവിടങ്ങളിൽ തൊടാതിരിക്കുക, പൊതുവിടങ്ങളിൽ തുപ്പാതിരിക്കുക, പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിർത്തുക, ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിച്ച് മൂക്കും വായയും അടയ്ക്കുക എന്നിവയ്ക്കാണ് ഈ ക്യാംപെയിനിൽ ഊന്നൽ നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post