തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തും കാസര്‍കോട്ടെ അജാനൂരുമാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറയിച്ചത്.
ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള ഹോട്ട്സ്പോട്ടുകളുടെ എണ്ണം 102 ആയി. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ ഉള്ളത്. ഇവിടെ 28 എണ്ണമുണ്ട്. ഇടുക്കിയില്‍ 15 എണ്ണവുമാണുള്ളത്. അതിനിടെ സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. കണ്ണൂര്‍ 3 പേര്, കാസര്‍കോട് -3 പേര്, കോഴിക്കോട് -3 പേര്, പത്തനംതിട്ട ഒരാള്‍ എന്നിങ്ങനെയാണ് നെഗറ്റീവായത്.
Discussion about this post