തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കുന്നത് പൊതുസ്ഥലങ്ങളില്‍ ഒരു ശീലമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കൊറോണ വൈറസ് ബാധ തടയാനുള്ള ബ്രേക്ക് ദി ചെയിന്‍ പദ്ധതി നാം വിജയകരമായി നടത്തുകയാണ്. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് പൊതുസ്ഥലങ്ങളില്‍ ഒരു ശീലമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു.
അക്കാര്യത്തില്‍ ഇപ്പോഴും അലംഭാവം കാണിക്കുന്നുണ്ട്. ഇനിയുള്ള കുറേ നാളുകളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തന്നെ മാസ്‌ക് ഉപയോഗം വരും. സ്‌കൂളുകളിലും യാത്രാ വേളകളിലും പൊതു മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ ചേരുന്നിടത്തും മാസ്‌ക് തുടര്‍ന്നും നിര്‍ബന്ധമാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കൊറോണ വൈറസ് ബാധ തടയാനുള്ള ബ്രേക്ക് ദി ചെയിന്‍ പദ്ധതി നാം വിജയകരമായി നടത്തുകയാണ്. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് പൊതുസ്ഥലങ്ങളില്‍ ഒരു ശീലമാക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇപ്പോഴും അലംഭാവം കാണിക്കുന്നുണ്ട്. ഇനിയുള്ള കുറേ നാളുകളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തന്നെ മാസ്‌ക് ഉപയോഗം വരും. സ്‌കൂളുകളിലും യാത്രാ വേളകളിലും പൊതു മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ ചേരുന്നിടത്തും മാസ്‌ക് തുടര്‍ന്നും നിര്‍ബന്ധമാക്കേണ്ടിവരും.
Discussion about this post