ഇടുക്കിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറും ഉള്‍പ്പടെ ആറ് പേര്‍ കൊവിഡ് മുക്തമാകുന്നു; പരിശോധനാഫലം നെഗറ്റീവ്, ഒരു ഫലം കൂടി നെഗറ്റീവ് ആയാല്‍ ആശുപത്രി വിടും

ഇടുക്കി: ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറും ഉള്‍പ്പടെയുള്ള ആറു പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാമെന്നാണ് ലഭിക്കുന്ന വിവരം.

ഏലപ്പാറയിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍ മൈസൂരില്‍ നിന്നെത്തിയ അമ്മ, യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ എന്നിവരുടെ പുതിയ ഫലമാണ് നെഗറ്റീവായത്. കൊവിഡ് രോഗികള്‍ ഉയര്‍ന്നു വരുന്ന ഇടുക്കിയില്‍ നിന്നും വരുന്ന ഈ റിപ്പോര്‍ട്ട് ആശ്വാസം പകരുന്നതാണ്.

അതേസമയം ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് നീരീക്ഷണം നടത്തുന്നുണ്ട്. ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

Exit mobile version