തിരുവനന്തപുരം; മനുഷ്യന്‍, ജീവന്‍ കയ്യില്‍ പിടിച്ചു പരക്കംപായുമ്പോള്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചും രാഷ്ട്രീയ നേട്ടത്തെക്കുറിച്ചുമാണ് ഒരു കൂട്ടര്‍ ചിന്തിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചാലഞ്ച് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചാലഞ്ച് സ്റ്റേചെയ്തത്. ഈ ഉത്തരവില്‍ ഫേസ്ബുക്കിലൂടെയായിരുന്നു എഎ റഹീമിന്റെ പ്രതികരണം.
കോടതി കയറിയത് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സര്‍വീസ് സംഘടനകളാണ്. എന്നാല്‍ ഇത് ഇരു പാര്‍ട്ടികളുടെയും രാഷ്ട്രീയ തീരുമാനമായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളില്‍ തന്നെ കെപിസിസി യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘കോവിഡ് പ്രതിരോധം ഫലപ്രദമായി നടന്നാല്‍ എല്‍ഡിഎഫിന് അത് രാഷ്ട്രീയ നേട്ടമാകും. അത് അനുവദിക്കരുത്’!.കൊറോണയ്ക്ക് എന്ത് കോണ്‍ഗ്രസ്സ്, എന്ത് കമ്മ്യൂണിസ്‌റ്??. മനുഷ്യന്‍, ജീവന്‍ കയ്യില്‍ പിടിച്ചു പരക്കംപായുമ്പോഴാണ് തിരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടവും ഒരു കൂട്ടര്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള പദ്ധതി എന്ത് എന്ന ആലോചന മാത്രമാണവര്‍ക്ക്. ഇതിന്റെ ഭാഗമാണ് കോടതി കയറ്റമെന്നും സര്‍ക്കാര്‍ ജീവനക്കാരായ കോണ്‍ഗ്രസ്സ്, ബിജെപി അനുഭാവികള്‍ ഉള്‍പ്പെടെ എല്ലാവരും ധാര്‍മികതയും നന്മയും ഉയര്‍ത്തിപ്പിടിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നതെന്നും എഎ റഹീം കുറിച്ചു.
എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മനുഷ്യത്വം ഇല്ലാത്തവര്‍ കുറച്ചു പേരുണ്ടാകും. നമ്മള്‍ അത് കാര്യമാക്കണ്ട.
നന്മയുള്ളവരാണ് അധികവും.നമ്മളെ അത്ഭുതപ്പെടുത്തുന്ന മനുഷ്യര്‍.
വളരെ കുറച്ചു പേര്‍ എങ്ങനെ വഴിയില്‍ വിസര്‍ജ്ജിച്ചു വികലമാക്കാം എന്നാണ് ആലോചിക്കുന്നത്.
ഇന്ന് കോടതി കയറിയത് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സര്‍വീസ് സംഘടനകളാണ്. എന്നാല്‍ ഇത് ഇരു പാര്‍ട്ടികളുടെയും രാഷ്ട്രീയ തീരുമാനമായിരുന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളില്‍ തന്നെ കെപിസിസി യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘കോവിഡ് പ്രതിരോധം ഫലപ്രദമായി നടന്നാല്‍ എല്‍ഡിഎഫിന് അത് രാഷ്ട്രീയ നേട്ടമാകും. അത് അനുവദിക്കരുത്’!.
കൊറോണയ്ക്ക് എന്ത് കോണ്‍ഗ്രസ്സ്, എന്ത് കമ്മ്യൂണിസ്‌റ്??.
മനുഷ്യന്‍, ജീവന്‍ കയ്യില്‍ പിടിച്ചു പരക്കംപായുമ്പോഴാണ് തിരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടവും ഒരു കൂട്ടര്‍ ചിന്തിക്കുന്നത്.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള പദ്ധതി എന്ത് എന്ന ആലോചന മാത്രമാണവര്‍ക്ക്. ഇതിന്റെ ഭാഗമാണ് ഇന്നത്തെ കോടതി കയറ്റം.
സര്‍ക്കാര്‍ ജീവനക്കാരായ കോണ്‍ഗ്രസ്സ്, ബിജെപി അനുഭാവികള്‍ ഉള്‍പ്പെടെ എല്ലാവരും ധാര്‍മികതയും നന്മയും ഉയര്‍ത്തിപ്പിടിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നല്ല മനുഷ്യരാകെ ഒരുമിച്ചു നില്‍ക്കണം.ചിലര്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഓര്‍ത്തു ഉറക്കം കളയട്ടെ., നമുക്ക് വരാനിരിക്കുന്ന വിപത്തില്‍ നിന്നും എങ്ങനെ അതിജീവിക്കാം എന്ന് മാത്രം ചിന്തിക്കാം.