കണ്ണൂര്‍: കടപൂട്ടി രാത്രി വീട്ടലേക്ക് നടന്ന് പോവുകയായിരുന്ന വ്യാപാരിയെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കൊള്ളയടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. ശേഷം പോലീസ് ഏല്‍പ്പിച്ചു. കാപ്പാട് സ്വദേശി പ്രദീപ്കുമാറി (56) നെയാണ് യുവാവ് രാത്രി കൊള്ളയടിച്ചത്. പ്രതി എളയാവൂര് കോളനിയിലെ വിനീത് (20) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. മുഖത്ത് മുളകുപൊടി വിതറി വ്യാപാരിയുടെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ സഞ്ചി തട്ടിപ്പറിച്ച് യുവാവ് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പ്രദീപ്കുമാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടികൂടി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചലിലാണ് പ്രതിയെ പിടികൂടിയത്.
ടൗണ്‍ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും പണമടങ്ങിയ ബാഗ് യുവാവിന്റെ കൈയില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു.