തിരുവനന്തപുരം: ആദിവാസി ഊരുകളില്‍ ആശ്വസം പകര്‍ന്ന് പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പാക്കിയ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍. ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് പട്ടികവര്‍ഗ വികസന വകുപ്പ് ഈ സേവനം നടപ്പിലാക്കിയത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന ഊരുകളില്‍ എത്തി ചികിത്സ ഉറപ്പാക്കുകയാണ് ഈ യൂണിറ്റുകള്‍ ചെയ്യുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക മാത്രമല്ല, ഇതിനോടൊപ്പം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് ആദ്യം മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ച ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്. രണ്ട് മൊബൈല്‍ ക്ലിനിക്കുകളാണ് കാസര്‍ഗോഡ് ജില്ലയിലുള്ളത്. അവ ഫലപ്രദമായി തന്നെ ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചതായി മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അത്യാവശ്യ പരിശോധനകള്‍ നടത്താവുന്ന ലാബ് സൗകര്യം, ഒരു ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഉണ്ടാവുക.
രോഗ നിര്‍ണ്ണയത്തിനായി 25 തരത്തിലുള്ള രക്തപരിശോധനകള്‍ നടത്താനും അതനുസരിച്ച് മരുന്നുകള്‍ നിര്‍ദ്ദേശിക്കാനും ഈ യൂണിറ്റിന് കഴിയും. മരുന്നുകള്‍ സൗജന്യമായി നല്‍കും. ഏത് ദുര്‍ഘട സാഹചര്യത്തിലും കടന്നുചെല്ലാന്‍ കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഈ വാഹനങ്ങള്‍ എല്ലാം ജിപിഎസ് ഘടിപ്പിച്ചവയാണ്.
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ നിലവില്‍ 16 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ രണ്ടെണ്ണമാണുള്ളത്. ഇടുക്കിയിലും, നെടുമങ്ങാടും. ഇതിനുപുറമെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മായി സഹകരിച്ച് 14 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നതായും മന്ത്രി അറിയിച്ചു.
കൊവിഡ് കാലത്ത് ആശുപത്രികളിലെത്തിക്കാതെ തന്നെ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ആദിവാസി വിഭാഗങ്ങള്‍ നല്‍കാന്‍ മൊബൈല്‍ ക്ലിനിക്കുകള്‍ക്ക് സാധിക്കുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യമാണെന്നും മന്ത്രി ബാലന്‍ കുറിച്ചു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് എല്ലാ പട്ടികവര്‍ഗ്ഗ ഊരുകളിലും സൗജന്യ മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിച്ചത്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഒരു പദ്ധതിയായിരുന്നു ഇത്. ആദിവാസി ഊരുകളില്‍ ഉള്ളവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെച്ചത്. ഇത് വിജയകരമായി നടപ്പിലായി. ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്താകെ ആദിവാസി വിഭാഗങ്ങള്‍ക്ക് ആശ്വാസമാകാന്‍ ഈ പദ്ധതിക്ക് കഴിയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന സ്തുത്യര്‍ഹമായ സേവനത്തിന്റെ മികച്ച ഉദാഹരണമാണ് എല്ലാ ആദിവാസി ഊരുകളിലും മികച്ച ചികിത്സ ലഭ്യമാക്കാനായി ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ താമസിക്കുന്ന ഊരുകളില്‍ എത്തി ചികിത്സ ഉറപ്പാക്കുകയാണ് ഈ യൂണിറ്റുകള്‍. കൊറോണ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക മാത്രമല്ല, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു.
കൊറോണ വ്യാപനം ഗുരുതരമായ കാസര്‍ഗോഡ് ജില്ലയില്‍, ആ ഘട്ടത്തില്‍ ഈ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ നടത്തിയ പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണ്. സംസ്ഥാനത്ത് ആദ്യം മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ച ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്. രണ്ട് മൊബൈല്‍ ക്ലിനിക്കുകളാണ് കാസര്‍ഗോഡ് ജില്ലയിലുള്ളത്. അവ ഫലപ്രദമായി തന്നെ ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു.
അത്യാവശ്യ പരിശോധനകള്‍ നടത്താവുന്ന ലാബ് സൗകര്യം, ഒരു ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഉണ്ടാവുക. രോഗ നിര്‍ണ്ണയത്തിനായി 25 തരത്തിലുള്ള രക്തപരിശോധനകള്‍ നടത്താനും അതനുസരിച്ച് മരുന്നുകള്‍ നിര്‍ദ്ദേശിക്കാനും ഈ യൂണിറ്റിന് കഴിയും. മരുന്നുകള്‍ സൗജന്യമായി നല്‍കും. ഏത് ദുര്‍ഘട സാഹചര്യത്തിലും കടന്നുചെല്ലാന്‍ കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഈ വാഹനങ്ങള്‍ എല്ലാം ജി.പി.എസ് ഘടിപ്പിച്ചവയാണ്.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ നിലവില്‍ 16 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ രണ്ടെണ്ണമാണുള്ളത്. ഇടുക്കിയിലും, നെടുമങ്ങാടും. ഇതിനുപുറമെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മായി സഹകരിച്ച് 14 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോവിഡ് കാലത്ത് ആശുപത്രികളിലെത്തിക്കാതെ തന്നെ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ആദിവാസി വിഭാഗങ്ങള്‍ നല്‍കാന്‍ മൊബൈല്‍ ക്ലിനിക്കുകള്‍ക്ക് സാധിക്കുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്.
ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് എല്ലാ പട്ടികവര്‍ഗ്ഗ ഊരുകളിലും സൗജന്യ മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിച്ചത്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഒരു പദ്ധതിയായിരുന്നു ഇത്. ആദിവാസി ഊരുകളില്‍ ഉള്ളവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെച്ചത്. ഇത് വിജയകരമായി നടപ്പിലായി. ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്താകെ ആദിവാസി വിഭാഗങ്ങള്‍ക്ക് ആശ്വാസമാകാന്‍ ഈ പദ്ധതിക്ക് കഴിയുന്നുണ്ട്.
Discussion about this post