ഇടുക്കി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ടി ജില്ലാ തലത്തില്‍ ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തിലും, എല്ലാ താലൂക്ക് ഓഫീസുകളിലുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നിരിക്കുന്നത്. നിലവില്‍ ഇടുക്കിയെ റെഡ്സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ജില്ലയില്‍ ഇന്ന് പുതുതായി മൂന്ന് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭാ കൗണ്‍സിലറും ജില്ലാ ആശുപത്രിയിലെ നഴ്സും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്നാണ് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി എംഎം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ജില്ലയിലെ കണ്ട്രോള് റൂം നമ്പരുകള്‍ ചുവടെ,
ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം-04862 233111, 233130, 9383463036
തൊടുപുഴ താലൂക്ക്- 04862 222503, 9447029503
ദേവികുളം താലൂക്ക്- 04865 264231, 9497203044
ഉടുമ്പന്‍ചോല താലൂക്ക്-04868 232050, 9497501723
പീരുമേട് താലൂക്ക്- 04869 232077, 9544689114
ഇടുക്കി താലൂക്ക്-04862 235361, 9447309697
Discussion about this post