വയനാട്: കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വയനാട്ടില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പ്രതിരോധ നടപടികളുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തില്‍ ഇതുവരെ 8627 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
ഇതിനോടൊപ്പം തന്നെ വനത്തില്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലിനെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്ത് ബോധവത്കരണം നടത്തുന്നുണ്ട്. വനത്തില്‍ പോകുന്നവര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ മൂന്ന് തവണ എടുക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്.
Discussion about this post