കൊച്ചി: കോട്ടയവും ഇടുക്കിയും കൊവിഡ് ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐപിസ് ഓഫീസര്‍മാരെ ഇരുജില്ലയിലേയ്ക്കും സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.
കോട്ടയത്ത് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍. വിശ്വനാഥിനെയും ഇടുക്കിയില്‍ കെ എ പി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്‌സേനയേയുമാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.
കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ ജില്ലയിലെ ആറ് സ്ഥലങ്ങളെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍,അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളെയാണ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്.