തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ഇടുക്കി കോട്ടയം ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍,അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളെയാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. ഇവിടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും. കൂടാതെ കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണ്‍ പട്ടികയിലും ഉള്‍പ്പെടുത്തി. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്.
ഇതോടെ സംസ്ഥാനത്ത് ആറ് ജില്ലകളാണ് റെഡ് സോണിലുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവയാണ് റെഡ് സോണിലുള്ള മറ്റ് ജില്ലകള്‍. അതേസമയം തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ നിലവില്‍ ഒരു കൊവിഡ് രോഗികളും ചികിത്സയിലില്ല.
Discussion about this post