തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 15 വരെ ഭാഗികമായ ലോക്ഡൗണ്‍ തുടരണമെന്ന്
കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. അന്തര്‍ ജില്ല, സംസ്ഥാനാന്തരയാത്രകള് മേയ് 15 വരെ നിയന്ത്രിക്കണം. സാമൂഹിക അകലം ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പാലിച്ചുമാത്രം ഇളവുകള്‍ നല്‍കും. കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേര് രോഗമുക്തി നേടി.
രോഗബാധ: കോട്ടയം 6, ഇടുക്കി 4, പാലക്കാട് 1, മലപ്പുറം 1, കണ്ണൂര്‍ 1. രോഗബാധിതരില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്തുനിന്ന്. ആറുപേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഒരാള്‍ക്ക് എങ്ങിനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി. കോട്ടയവും ഇടുക്കിയിലും റെഡ് സോണുകളായി.
Discussion about this post