കൊച്ചി: കോട്ടയം ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ എറണാകുളം-കോട്ടയം അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിര്‍ത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല.
കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കോട്ടയം ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് ആറ് പുതിയ കേസുകളാണ് കോട്ടയത്ത് സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയെയും റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നി പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post