തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകള്‍ കൊവിഡ് മുക്തമായി. തിരുവനന്തപുരം,ആലപ്പുഴ, തൃശൂര്‍,വയനാട് എന്നീ ജില്ലകളാണ് കൊവിഡ് മുക്തമായത്. നാല് ജില്ലകളില്‍ കൊവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതെസമയം കൊവിഡ് ആക്ടീവ് കേസുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ സോണില്‍ പെടുത്തിയ ഇടുക്കി കോട്ടയം ജില്ലകളെ വീണ്ടും റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് റെസ് സോണില്‍ പെടുത്തിയത്. ഇതോടെ ഈ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും.
സംസ്ഥാനത്ത് ആറ് ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നി പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post