തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷമുള്ള അന്തര്‍സംസ്ഥാനയാത്രയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനഗതാഗതവകുപ്പ് പുറത്തുവിട്ടു. അതിര്‍ത്തി കടന്ന് എത്തുന്നവര്‍വര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. എവിടെ നിന്നാണോ വരുന്നത് അവിടെ നിന്ന് കൊവിഡ് വൈറസ് ബാധയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ട് മാത്രമേ യാത്ര തിരിക്കാന്‍ പാടുള്ളൂ. ഒരു ദിവസം നിശ്ചിത ആളുകളെ മാത്രമേ കടത്തിവിടൂ. ചെക്ക്‌പോസ്റ്റുകള്‍ വഴി മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകൂ. ഊടുവഴികളിലും ചെറുറോഡുകളിലുമൊക്കെ കര്‍ശന പരിശോധന ഉണ്ടായിരിക്കും.
മഞ്ചേശ്വരം,മുത്തങ്ങ,വാളയാര്‍,അമരവിള എന്നീ നാല് ചെക്ക്‌പോസ്റ്റുകള്‍ വഴി മാത്രമേ ആളുകളെ സംസ്ഥാനത്തേക്ക് കടത്തിവിടുകയുള്ളൂ. രാവിലെ എട്ട് മണിക്കും രാത്രി 11 മണിക്കും ഇടയില്‍ മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ. രാത്രി 11 മണി മുതല്‍ രാവിലെ എട്ട് മണി വരെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ചിടും.
അണുനശീകരണത്തിനായി അതിര്‍ത്തിയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ വേണമെന്നും മാര്‍ഗരേഖയില്‍ ഉണ്ട്. അതിര്‍ത്തി കടന്ന് എത്തുന്ന വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ കടത്തിവിടാന്‍ പാടുള്ളുവെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. ഇതിനൊക്കെ പുറമെ അന്തര്‍സംസ്ഥാന യാത്രകള്‍ കഴിഞ്ഞ് വരുന്നവര്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും കാലം ക്വാറന്റൈനില്‍ കഴിയണമെന്നും മാര്‍ഗരേഖയിലുണ്ട്.
Discussion about this post