തൃശ്ശൂര്‍: ഗാനങ്ങള്‍ എന്നും സോഷ്യല്‍മീഡിയയ്ക്ക് പ്രിയമാണ്. കുട്ടികളാണെങ്കില്‍ എടുത്ത് പറയേണ്ടതില്ല. നിമിഷ നേരംകൊണ്ട് സോഷ്യല്‍മീഡിയ അത് ഏറ്റെടുക്കും. ഇപ്പോള്‍ രണ്ട് വയസുകാരിയുടെ ഒരു പാട്ടാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ‘സഖാവിനെ അറിയാമേ’ എന്ന് പാട്ട് പാടുന്ന രണ്ട് വയസുകാരി മൊഴിക്ക് നിരവധി പേരാണ് ആശംസകളും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
കുട്ടി സഖാവിന് അഭിനന്ദനങ്ങള്‍ നേര്‍ന്നും അഭിവാദ്യം നേരുന്നവരും കുറവല്ല. ബാങ്ക് ജീവനക്കാരനായ അഭിലാഷ് ഗുരുവായൂര്‍ ആണ് തന്റെ മകളുടെ ഗാനം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു മിനിറ്റോളം നീണ്ട് നില്ക്കുന്ന കുട്ടി സഖാവിനെ സോഷ്യല്‍മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. ഇലക്ട്രിക് കോഡ് വയര്‍ മൈക്കാക്കിയാണ് ഈ കുറുമ്പിയുടെ ഗാനാലാപനം.
കറന്റ് ഓഫ് ആക്കിയാണെങ്കിലും ഇത്തരത്തില്‍ വയര്‍ പിടിപ്പിച്ച് പാടിപ്പിക്കരുതെന്ന് ഉപദേശിക്കുന്നുണ്ട് മറ്റ് ചിലര്‍. കുഞ്ഞിന്റെ പാട്ടിന് കൈയ്യടി നല്കി കൊണ്ടാണ് സ്നേഹം ചാലിച്ചുള്ള ഉപദേശവും കൈമാറുന്നത്.
Discussion about this post