ഇടുക്കി: വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നതിനിടെ രണ്ടുപേര്‍ പാറക്കെട്ടില്‍ നിന്നും വീണ് മരിച്ചു. കാഞ്ഞാര്‍ കൂവപ്പള്ളിയില്‍ വെള്ളച്ചാട്ടത്തിനു സമീപമാണ് അപകടം. മൂലമറ്റം സ്വദേശികളായ ജയ കൃഷ്ണന്, ഹരി എന്നിവരാണ് മരിച്ചത്.
നാലംഗ സംഘം വെള്ളച്ചാട്ടം കണ്ട് മടങ്ങിയപ്പോള്‍ രണ്ട് പേര് കാലു വഴുതി പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു.
തൊടുപുഴ അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്.
Discussion about this post