തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ പെന്ഷന് തുക കൈമാറി 102കാരമായ സ്വാതന്ത്ര്യ സമര സേനാനി. ബ്രട്ടീഷുകാരുടെ കൊളോണിയന്‍ പോലീസിനോട് പടപൊരുതിയ സമരസേനാനി മണപ്പുറം തൊട്ടപ്പുറത്ത് പി പരമേശ്വരന് നായര്‍ ആണ് തുക ജനമൈത്രി പൊലീസ് മുഖേന കൈമാറിയത്.
പെന്ഷന് തുക കൊവിഡ് 19 വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കാനായി മലയിന്‍കീഴ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അനില്‍കുമാറിനാണ് അദ്ദേഹം തുക കൈമാറിയത്. തുക പോലീസ് വഴി കൈമാറിയത് ഇന്നത്തെ പോലീസ് യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നവരാണെന്നത് കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റേഷന് പരിധിയിലെ വിശിഷ്ട വ്യക്തികള്‍ വയോധികര്‍ എന്നിവരെ നേരില്‍ കണ്ടു ക്ഷേമാന്വേഷണം നടത്തുന്നതിന്റെ ഭാഗമായി മലയിന്‍കീഴ് ജനമൈത്രി പോലീസ് പി പരമേശ്വരന് നായരെയും സന്ദര്‍ശിച്ചപ്പോഴാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചത്. ക്ഷേമന്വേഷണത്തിന് എത്തിയ തങ്ങളെ ദുരിതാശ്വാസ നിധിക്കുള്ള സംഭാവന ഏല്‍പ്പിച്ച അദ്ദേഹം എല്ലാവര്ക്കും മാതൃകയാണെന്ന് സബ് ഇന്‍സ്പെക്ടര്‍ സൈജു പറഞ്ഞു.
മലയിന്‍കീഴ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അധ്യാപകന്, ട്രാന്‍സ്പോര്‍ട് ജീവനക്കാരന്, എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച പി പരമേശ്വരന് നായരും പ്രശസ്ത ഗാന്ധിയന്‍ ഗോപിനാഥനും സഹപ്രവര്‍ത്തകര്‍ ആയിരുന്നു. ഊരൂട്ടമ്പലം പാപ്പനംകോട് റോഡ് തിരിയുന്ന മലയിന്‍കീഴ് ജംഗ്ഷനില്‍ ആണ് പി പരമേശ്വരന് നായരുടെ നേതൃത്വത്തില്‍ പ്രാദേശിക തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപം കൊണ്ടത്.
Discussion about this post