കൊച്ചി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പോലീസുകാര്‍ കലാപരിപാടികള്‍ കുറച്ച് ജോലിയില്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. വീഡിയോ നിര്‍മിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും പോലീസുകാരുടെ പാട്ടും നൃത്തവും ഉള്‍പ്പെട്ട വീഡിയോകള്‍ കുറയ്ക്കണം ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.
കൂടാതെ താരങ്ങളെയും വിഐപികളെയും അഭിനയിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ഡിജിപി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് നിരവധി വീഡിയോ സന്ദേശങ്ങളാണ് പോലീസിലെ സോഷ്യല്‍ മീഡിയ സെല്ലും, ഇന്‍ഫര്‍മേഷന്‍ സെന്ററും കൂടി പുറത്തിറക്കിയത്. ഇവ സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകാര്യതയും നേടി. ഇതിനു പിന്നാലെ ജില്ലകള്‍ കേന്ദ്രീകരിച്ചടക്കം വ്യാപകമായി ഹ്രസ്വ വീഡിയോകള്‍ പോലീസ് പുറത്തിറക്കി.
അനുമതി കൂടാതെ സിനിമ താരങ്ങളെയടക്കം ഉപയോഗിച്ച് വീഡിയോ ഇറക്കുന്നത് ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് വീഡിയോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്. നാന്നൂറിലേറെ വീഡിയോ സന്ദേശങ്ങളാണ് പോലീസ് ഇതുവരെ ഇറക്കിയത്.
ജോലി സംബന്ധമായ ബോധവത്കരണ വീഡിയോകള്‍ യൂണിറ്റ് മേധാവിയുടെ അനുമതിയോടെ നിര്‍മിക്കാം. പ്രത്യേക ചിത്രീകരണം വേണ്ട വീഡിയോകള്‍ ചെയ്യുന്നതിന് ഡിജിപിയുടെയോ sപാലീസ് ആസ്ഥാനത്തെ എഡിജിപിയുടെയോ അനുമതി വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു
Discussion about this post