പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ബിജെപി സമരം ചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.
എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു. ഇനി പ്രതീകാത്മക സമരം ഒരാഴ്ചയില്‍ ഒരിക്കലോ മറ്റോ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. കേന്ദ്രനേതൃത്വവും ശബരിമല കര്‍മസമിതിയുമായി ആലോചിച്ച ശേഷം എടുത്ത തീരുമാനമാണ്. പ്രഖ്യാപിത ലക്ഷ്യം നേടുന്നതുവരെ പിന്നോട്ടില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബിജെപി സമരം നിര്‍ത്തി വയ്ക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ശ്രീധരന് പിള്ള.
ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ് ആളുകള്‍ കുറഞ്ഞത്. പോലീസ് രാജ് വിന്യസിച്ചു കൊണ്ട് ശബരിമലയെ തകര്‍ക്കുകയാണ്.രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ശബരിമലയില്‍ സമരം നടത്തിയിയിട്ടില്ല. കെ സുരേന്ദ്രനെയും മറ്റ് ബിജെപി പ്രവര്‍ത്തകരെയും അനാവശ്യമായി തടവില്‍ വച്ചതിന് എതിനെ പ്രക്ഷോഭം തുടരുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Discussion about this post