തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ശമ്പളത്തിന്റെ ഒരുപങ്ക് മാറ്റിവയ്ക്കണമെന്നുള്ള ഉത്തരവ് കത്തിച്ച അധ്യാപകരുടെ നടപടിയില്‍ പ്രതികരിച്ച്
മുഖ്യമന്ത്രി പിണറായി വിജയന്.
കൊല്ലത്ത് സുബൈദ എന്ന സ്ത്രീ തന്റെ ആടിനെ വിറ്റാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം തന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷുക്കൈനീട്ടം കിട്ടിയ തുകയും കളിപ്പാട്ടം വാങ്ങാന്‍ നീക്കിവെച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതു കൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ, അഞ്ചു മാസങ്ങളില്‍ നിന്നായി ആറു ദിവസത്തെ ശമ്പളം മാറ്റി വെക്കാന്‍ ആവശ്യപ്പെട്ടത്. അതും സമ്മതിക്കില്ല എന്നതാണ് ഒരു ന്യൂനപക്ഷത്തിന്റെ കാഴ്ചപ്പാട്. അതിന്റെ ഏറ്റവും മോശമായ പ്രകടനമാണ് ഉത്തരവ് കത്തിക്കുന്നതിലൂടെ അവര്‍ ചെയ്തത്,’മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ പ്രതിസന്ധി ഘട്ടത്തിലെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ സഹായം നല്കാന് മുന്നോട്ടുവന്നത് നമ്മുടെ വയോധികരും കുട്ടികളുമായിരുന്നു. ഒരു മാസത്തെയന്നല്ല, ഒരു വര്‍ഷത്തെ തന്നെ പെന്ഷന് കൈമാറിയവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളുടെ കുഞ്ഞു സമ്പാദ്യം വരെ തന്ന കുട്ടികളെയെങ്കിലും ഇത്തരക്കാര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post