തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പ്പനയില്‍ വയ്ക്കുന്ന ശര്‍ക്കരയില്‍ മായമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ ശര്‍ക്കരയില്‍ ചേര്‍ക്കുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ടാര്‍ട്രസീന്‍, റോഡമിന്‍ ബി, ബ്രില്യന്റ് ബ്ലൂ എന്നീ നിറങ്ങള്‍ ശര്‍ക്കരയില്‍ ചേര്‍ക്കുന്നതായാണ് സൂചന. ഓപ്പറേഷന്‍ പനേല എന്നു പേരിട്ട പരിശോധനയില്‍ 76 സാംപിളുകളാണ് സംസ്ഥാനത്ത് പലയിടത്തുനിന്നായി ശേഖരിച്ചത്. ഇവയുടെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും മായം ചേര്‍ത്ത ശര്‍ക്കര എത്തുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.