തിരുവനന്തപുരം: ക്ഷേമനിധി പെന്‍ഷന്റെ ഭാഗമായി ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഒരു ക്ഷേമനിധിയുടെയും പരിധിയില്‍ വരാത്തവരും അവശത അനുഭവിക്കുന്നവരുമുള്ള കുടുംബങ്ങളുണ്ട്. ഇത്തരത്തില്‍ അവശത അനുഭവിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. 1000 രൂപ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നല്‍കും.
തുക വിതരണം ചെയ്യുന്ന നടപടി ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ഷേമനിധി പെന്‍ഷന്റെ ഭാഗമായി ആനുകൂല്യങ്ങള്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post