തിരുവനന്തപുരം: അകാലത്തില്‍ അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ കൈമാറി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നുള്ള പ്രത്യേക ധനസഹായമാണ് ഷാബുരാജിന്റെ ഭാര്യ ചന്ദ്രികയ്ക്ക് കൈമാറിയത്. കുടുംബത്തിലെ ഏക വരുമാന ദായകനായിരുന്നു ഷാജു.
ഇത് പരിഗണിച്ച് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് കൂടി ധനസഹായം നല്‍കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ചന്ദ്രിക ആറ് വര്‍ഷമായി രോഗബാധിതയാണ്. ഇവരുടെ ചികിത്സയ്ക്ക് 50000 രൂപ ധനസഹായവും നല്‍കുമെന്നും മന്ത്രി എകെ ബാലന്‍ അറിയിച്ചു. വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍ ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സര്‍ക്കാരും സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴാം തരത്തില്‍ പഠിക്കുന്ന മകന് എംആര്‍ എസില്‍ പ്രവേശനം നല്‍കി തുടര്‍പഠന സൗകര്യമൊരുക്കാനും നാലാം തരത്തില്‍ പഠിക്കുന്ന മകള്‍ക്ക് കിളിമാനൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാന്‍ സൗകര്യം നല്‍കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അകാലത്തില്‍ അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നുള്ള പ്രത്യേക ധനസഹായമായ രണ്ട് ലക്ഷം രൂപ ഷാബുരാജിന്റെ ഭാര്യ ചന്ദ്രികക്ക് നല്‍കി. ബി. സത്യന്‍ എം എല്‍ എയും ഒപ്പമുണ്ടായിരുന്നു.
കുടുംബത്തിലെ ഏക വരുമാന ദായകനായിരുന്നു ഷാജു. ഇത് പരിഗണിച്ച് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് കൂടി ധനസഹായം നല്‍കും . ചന്ദ്രിക ആറ് വര്‍ഷമായി രോഗബാധിതയാണ്. ഇവരുടെ ചികിത്സക്ക് 50000 രൂപ ധനസഹായവും നല്‍കും.
വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍ ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സര്‍ക്കാരും സഹായം നല്‍കും. ഏഴാം തരത്തില്‍ പഠിക്കുന്ന മകന് എം ആര്‍ എസില്‍ പ്രവേശനം നല്‍കി തുടര്‍പഠന സൗകര്യമൊരുക്കാനും നാലാം തരത്തില്‍ പഠിക്കുന്ന മകള്‍ക്ക് കിളിമാനൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാന്‍ സൗകര്യം നല്‍കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ട്.
Discussion about this post