ഹജ്ജിന് പോകാനായി സ്വരുക്കൂട്ടിയ ഒരു ആയുസിന്റെ സമ്പാദ്യം കൊവിഡ് കാലത്ത് സാധുക്കള്‍ക്ക് ആഹാര സാധനങ്ങള്‍ വാങ്ങി നല്‍കി; അബ്ദുള്‍ റഹ്മാന്റെ നന്മയ്ക്ക് കൈയ്യടി

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

മംഗലാപുരം: ഹജ്ജിന് പോകാനായി ഒരു ആയുസിന്റെ സമ്പാദ്യം മുഴുവന്‍ കൊവിഡ് കാലത്ത് സാധുക്കള്‍ക്ക് ആഹാര സാധാനങ്ങള്‍ വാങ്ങി നല്‍കി മഹാനന്മയുടെ മാതൃകയായി ഒരു മനുഷ്യന്‍. ഹജ്ജിന് പോകാനായി സ്വരുക്കൂട്ടിയ ഒരു ആയുസിന്റെ സമ്പാദ്യം കൊവിഡ് കാലത്ത് സാധുക്കള്‍ക്ക് ആഹാര സാധനങ്ങള്‍ വാങ്ങി നല്‍കിയിരിക്കുകയാണ് അബ്ദുള്‍ റഹ്മാന്‍ എന്ന വ്യക്തി. മംഗലാപുരത്തെ ഒരു കൂലിത്തൊഴിലാളിയാണ് അദ്ദേഹം.

വര്‍ഷങ്ങളായി സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം സാധുക്കള്‍ക്ക് ഭക്ഷണമായി നല്‍കിയ ഇദ്ദേഹമാണ് ഇന്ന് സോഷ്യല്‍മീഡിയയിലെും ഹീറോ. ഇവരാണ് ജീവിതത്തിലെ ഹീറോയെന്നും സോഷ്യല്‍മീഡിയ പറഞ്ഞുവെയ്ക്കുന്നു. ഇതോടെ പടച്ചോന്റെ കിതാബില്‍ ഒരായിരം ഹജ്ജിന്റെ പുണ്യം കിട്ടിയിട്ടുണ്ടാകുമെന്നും പറയുന്നവരുമുണ്ട്. പടപ്പോളെ കാണാതെ പടച്ചോനെ തേടിയിറങ്ങിയിട്ട് കാര്യമില്ലെന്ന് പഠിപ്പിച്ചൊരു മനുഷ്യനാണിതെന്നും പറയുന്നു.

Exit mobile version