തിരുവനന്തപുരം: ബിവറേജസ് കോര്പറേഷന് വെയര്‍ഹൗസില്‍ നിന്ന് മദ്യം വില്ക്കാന് അനുമതി. അബ്കാരി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി. നിയന്ത്രിതമായ അളവില്‍ മദ്യം നല്‍കാമെന്നാണ് തീരുമാനം. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഭേദഗതി. അതേസമയം ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ ഇപ്പോള്‍ മദ്യം വില്‍ക്കില്ലെന്ന് എക്സൈസ് വ്യക്തമാക്കി.
വെയര്‍ഹൗസുകളില്‍ നിന്ന് വ്യക്തികള്‍ക്ക് മദ്യം നല്കാന് നിയമപരമായി ഇതുവരെ ആനുവാദമുണ്ടായിരുന്നില്ല. ഈ നിയമമാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. വെയര്‍ഹൗസുകളില്‍ നിന്ന് ബാറുകളിലേക്കും ഔട്ട്ലെറ്റുകളിലേക്കും മാത്രമായിരുന്നു ഇതുവരെ മദ്യം നല്‍കിയിരുന്നത്. ഇനിയത് വ്യക്തികള്‍ക്ക് കൂടി ലഭ്യമാകും.
Discussion about this post