കണ്ണൂര്‍: കൊവിഡ് കേന്ദ്രമായി കണ്ണൂര്‍ മാറുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ശന നിലപാടുകളും മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കണ്ണൂര്‍ ഡിസിപി യതീഷ് ചന്ദ്ര. കണ്ണൂരില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന 3000ത്തിലധികം പേര്‍ പോലീസ് നിരീക്ഷണത്തിലാണെന്നും ഇവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ ക്യാംപുകളില്‍ പിടിച്ചുകൊണ്ടുവന്ന് ആക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍ ജില്ലയില്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും യതീഷ് ചന്ദ്ര മുന്നറിയിപ്പ് നല്‍കി. ആശുപത്രി, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ആളുകള്‍ പുറത്തിറങ്ങരുതെന്നും യതീഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ എര്‍പ്പെടുത്തിയിരിക്കുന്ന ട്രിപ്പില്‍ ലോക്ക് ഡൗണ്‍ മെയ് 3 വരെ തുടരും. ജില്ലയിലെ 24 ഹോട്ട് സ്‌പോട്ടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ചെറിയ രീതിയിലുള്ള ഇളവുകള്‍ നല്‍കാന്‍ പോലുമുള്ള സാഹചര്യം നിലവില്‍ ജില്ലയില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.