കോഴിക്കോട്: റമദാന്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ നാളെ (ഏപ്രില്‍ 24 വെള്ളി) മുതല്‍ നോമ്പ്. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അറിയിച്ചു.
സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, എന്നിവരടക്കം വിവിധ വിഭാഗങ്ങളിലെ നേതാക്കളും വെള്ളിയാഴ്ച തന്നെയാണ് വ്രതാരംഭമെന്ന് വ്യക്തമാക്കി.
അതെസമയം കൊവിഡ് പശ്ചാത്തലത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരും. ഇത്തവണ ഇഫ്താര്‍, ജുമാ നമസ്‌കാരം എന്നിവ വേണ്ടെന്നുവെക്കാന്‍ മുഖ്യമന്ത്രി മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനം എടുത്തിരുന്നു. ദിവസം തോറും വ്രതാവസാനം വൈകിട്ടോടെ നടക്കുന്ന തറാവീഹ് നമസ്‌കാരങ്ങളും വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനം.