തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ കാലയളവിലെ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ വിവാഹങ്ങൾക്ക് ഇളവുകൾ ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്രിസ്ത്യൻ പള്ളികളിൽ നടക്കുന്ന വിവാഹങ്ങൾക്ക് 20 പേർക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പള്ളികളിൽ അഞ്ച് പേരിൽ കൂടുതൽ എത്തുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.
ഇതോടൊപ്പെ, റമസാൻ നോമ്പുകാലത്ത് റസ്റ്റോറന്റുകളിൽ നിന്ന് പാഴ്‌സൽ നൽകാനുള്ള സമയവും രാത്രിവരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. രാത്രി 10 മണിവരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്.
ആവശ്യം വർധിക്കുന്നതിന് അനുസരിച്ച് നോമ്പുകാലത്ത് പഴവർഗങ്ങളുടെ വില വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.