കൊറോണ വൈറസ് വ്യാപനം തടയാന്‍ പരിശ്രമിക്കുകയാണ് സംസ്ഥാനം. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്ന് സര്‍ക്കാരും അധികൃതരും ആവര്‍ത്തിച്ച് പറയുമ്പോഴും പലരും ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന മുന്‍കരുതലുകളെ ഗൗരവത്തോടെ കാണണമെന്ന് പറയുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് മിഥുന്‍ ഇക്കാര്യം പറഞ്ഞത്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ സ്പാനിഷ് ഫ്‌ളൂ പടര്‍ന്ന് പിടിച്ച കാലത്ത് ജനങ്ങളിലെ അമിതമായ ആത്മവിശ്വാസം സാന്‍ ഫ്രാന്‍സിസ്‌കോയെ ദുരന്തഭൂമിയാക്കിയ സംഭവമാണ് ഫേസ്ബുക്കിലൂടെ മിഥുന്‍ പങ്കുവെച്ചത്.
രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോള്‍ ലോക്ഡൗണ്‍, മാസ്‌ക് എന്നിവ അടക്കമുള്ള മുന്‍കരുതലുകള്‍ തിടുക്കത്തില്‍ പിന്‍വലിക്കപ്പെട്ടു. ജനങ്ങള്‍ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി.. അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തില്‍, അക്കാലത്തു ഫ്‌ലൂ നിമിത്തം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഒന്നായി സാന്‍ ഫ്രാന്‍സിസ്‌കോ മാറുകയും ചെയ്തുവെന്ന് മിഥുന്‍ കുറിച്ചു.
മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
1918 ലെ സ്പാനിഷ് ഫ്‌ലൂ കാലത്ത് ആദ്യ ലോക്ഡൗണ്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു മാതൃക ആയ ഇടമായിരുന്നു സാന്‍ ഫ്രാന്‍സിസ്‌കോ പോലും. എന്നാല്‍ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോള്‍ ലോക്ഡൗണ്‍, മാസ്‌ക് എന്നിവ അടക്കമുള്ള മുന്‍കരുതലുകള്‍ തിടുക്കത്തില്‍ പിന്‍വലിക്കപ്പെട്ടു. (ഇതിനു വേണ്ടി സമരങ്ങള്‍ പോലും നടന്നു). ജനങ്ങള്‍ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി.. അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തില്‍, അക്കാലത്തു ഫ്‌ലൂ നിമിത്തം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഒന്നായി സാന്‍ ഫ്രാന്‍സിസ്‌കോ മാറുകയും ചെയ്തു..
P. S : വെറുതെ ഗൂഗിള്‍ വഴി മഹാമാരി ചരിത്രം പരത്തുന്നതിനിടയില്‍ ബിസിനസ് ഇന്‍സൈഡറില്‍ കണ്ട വാര്‍ത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്ന് മാത്രം.’-മിഥുന്‍ മാനുവല്‍ പറഞ്ഞു.
Discussion about this post