തൃശ്ശൂര്‍: അഗളിയിലെ നിര്‍ധന കുടുംബത്തിലെ വൃദ്ധ ദമ്പതികള്‍ക്ക് അവശ്യ സാധനങ്ങളെത്തിച്ച് നല്കി സപ്ലൈക്കൊ എംഡി അസ്ഗര്‍ അലി ഐഎഎസ്.
കിടന്നകിടപ്പില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നടത്തുന്ന അഗളിയിലെ 64 വയസ്സുള്ള ഭാര്യയുടെ എല്ലാ കാര്യങ്ങളും നോക്കുന്ന 81 വയസ്സുള്ള ഭര്‍ത്താവിനെ കുറിച്ച് മുജീബ് റഹ്മാന് എന്നയാള്‍ പരാതി നല്‍കിയിരുന്നു.
അട്ടപ്പാടിയിലെ ദരിദ്ര കുടുംബത്തിന്റെ കഥ അറിഞ്ഞയുടനെ തന്നെ സപ്ലൈക്കൊ എംഡി അവര്‍ക്കുള്ള അരിയും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ നടപടിയെടുക്കുകയായിരുന്നു. ഉടനെ തന്നെ പരാതി നല്കിയ മുജീബ് റഹ്മാനെ ബന്ധപ്പെട്ട് അവരുടെ കാര്യങ്ങളന്വേഷിച്ച് നടപടിയെടുക്കുകയായിരുന്നു.
വൈകിട്ട് തന്നെ അഗളിയ്ക്ക് പോകുന്ന വണ്ടിയില്‍ അവര്‍ക്കുള്ള അവശ്യസാധനങ്ങളടങ്ങിയ കിറ്റ് അയച്ചു. തുടര്‍ന്ന് അട്ടപ്പാടിയില്‍ നിന്നും വ്യാപാരി വ്യവസായി നേതാവായ സാബു അട്ടപ്പാടി അരിയും സാധനങ്ങളുമടങ്ങിയ കിറ്റ് അവരിലേക്ക് എത്തിക്കുകയായിരുന്നു.
Discussion about this post