ചിറയിന്‍കീഴ്: ചാരായം വാറ്റുന്നതിനിടെ അറസ്റ്റിലായ പ്രതിയുടെ ദുരവസ്ഥ അറിഞ്ഞതോടെ പ്രതിയുടെ വീട്ടില്‍ സഹായം എത്തിച്ച് കേരള പോലീസ്. ചിറയിന്‍കീഴ് പോലീസാണ് ചാരായം വാറ്റുന്നതിനിടെ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയത്.
ചാരായം വാറ്റിയ കേസില്‍ തുടരന്വേഷണം നടത്തവേയാണ് പ്രതിയുടെ ദുരവസ്ഥ പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് സഹായവുമായി പോലീസ് പ്രതിയുടെ വീട്ടില്‍ എത്തിയത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം മുന്നോട്ട് പോയിക്കൊണ്ടിരുന്നത് പ്രതിയുടെ ഏക വരുമാനത്തിലായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതായി.
വീട്ടിലുള്ളവരെ പട്ടിണിക്ക് ഇടാന്‍ കഴിയാത്തത് കൊണ്ടാണ് പ്രതി ചാരായം വാറ്റിയതെന്ന് അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. തുടര്‍ന്നാണ് ചിറയിന്‍കീഴ് പോലീസ് പ്രതിയുടെ വീട്ടിലേക്ക് അരിയും ഭക്ഷ്യ വസ്തുക്കളും എത്തിച്ച് കൊടുത്തത്. പോലീസിന്റെ ഈ പ്രവര്‍ത്തിക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സഹായം എത്തിച്ചു നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു.
Discussion about this post