തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷന് നടപടി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ ആരംഭിക്കുമെന്ന് നോര്‍ക്ക.
ക്വാറന്റൈയിന് അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷന് നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനയ്ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ലെന്നും നോര്‍ക്ക വ്യക്തമാക്കി.
കേരളത്തിലെ വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റൈയിന് കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കുമെന്നും നോര്‍ക്ക സിഇഒ അറിയിച്ചു.
Discussion about this post